Posts

Showing posts from November, 2015

To Manali- the valley of Gods

Image
ഹിമാലയം: ഭാരതത്തിന്‍റെ വടക്ക് പരന്നു കിടക്കുന്ന പര്‍വതനിരകള്‍. ഭാരത സംസ്കാരത്തിന്‍റെ തന്നെ അവിഭാജ്യ ഘടകമായ പല നദികളുടെയും ഉറവിടം. പഞ്ച കൈലാസങ്ങളും ചതുര്‍ ധാമങ്ങളും ഒട്ടനവധി പുണ്യസ്ഥലങ്ങളും ഹിമാലയത്തിലാണ്. പുരാണത്തിലെ പല സുപ്രധാന കഥകളും നടന്നെന്നു വിശ്വസിക്കുന്ന സ്ഥലം. ഭാരതത്തിന്‍റെ കാലാവസ്ഥ ഇപ്രകാരം ആയതില്‍ ഹിമാലയത്തിന്‍റെ പങ്ക് ചെറുതല്ല. ഹിമാലയം ഇല്ലായിരുന്നെങ്കില്‍ ഭാരതത്തിന്‍റെ സംസ്കാരവും, ചരിത്രവും എന്തിനേറെ പുരാണങ്ങളും വരെ മറ്റൊന്നായേനെ. ഏതൊരു ഭാരതീയനെയും പോലെ ഹിമാലയം എനിക്കും എന്നും ഒരു ആകര്‍ഷണം ആയിരുന്നു. അത് കൊണ്ട് തന്നെയാണ് ഞാനും ഉമയും ഞങ്ങളുടെ കല്യാണത്തിനു ശേഷമുള്ള ആദ്യ യാത്ര അവിടേക്ക് ആക്കിയതും. ഹിമാചല്‍ പ്രദേശ്‌ എന്ന സംസ്ഥാനത്തിന്‍റെ കുളു ജില്ലയില്‍ മലകളുടെ താഴ്വരയില്‍ ആലസ്യം പൂണ്ടു കിടക്കുന്ന നഗരം- മണാലി ഞങ്ങളുടെ യാത്ര ദില്ലിയില്‍ നിന്ന് വൈകീട്ട് 5:30നു പുറപ്പെട്ടു. അംബാല, ചാണ്ടിഗദ്, ബിലാസ്പൂര്‍, സുന്ദര്‍ നഗര്‍, മണ്ടി, കുളു വഴി മണാലിയിലേക്ക് 566 കിലോമീറ്റര്‍ ദൂരമുണ്ട്. 14 മണിക്കൂര്‍ യാത്ര. ഏകദേശം 10 മണി ആയപ്പോള്‍ ബസ്‌ ഒരു ധാബക്കു മുന്നില്‍ അത്താഴ ഭക്ഷണത്തിന് നിര്‍ത