Posts

Showing posts with the label #jaisalmer #rajasthan a #desert #camel #india #incredible_india

ഇന്ത്യയുടെ സുവര്‍ണ്ണ നഗരിയിലേക്ക് (ഭാഗം 10)

Image
  ജൈസാല്‍മീര്‍ നഗരത്തില്‍ കാണാനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ നാം നോക്കിയാല്‍ ഏറ്റവും അവസാനം കാണുന്ന ഒന്നാണ് അവിടുത്തെ യുദ്ധ മ്യൂസിയം. ഇത് വരെ കണ്ട സ്ഥലങ്ങള്‍ പരിശോധിച്ചാല്‍ ലോങ്കെവാല ഒഴിച്ച് ബാക്കിയെല്ലാം നൂറ്റാണ്ടുകള്‍ മുമ്പുള്ള കഥകള്‍ പറഞ്ഞു തരുന്നവയാണ്. അതില്‍  നിന്ന് വേറിട്ട്‌ നില്‍ക്കുന്ന ഒന്നാണ് യുദ്ധ മ്യൂസിയം. ഇതു ജൈസാല്‍മീര്‍ നഗരത്തില്‍ നിന്ന് ഏകദേശം 12km ജോധ്പൂര്‍ ദിശയിലേക്കാണ്. എന്ന് വെച്ചാല്‍ കാറില്‍ ആണ് ജൈസല്മീര്‍ വരുന്നത് എങ്കില്‍ ആദ്യത്തെ സ്വാഗതം അരുളുന്നത് ഈ മ്യൂസിയം ആണ്. ആദ്യത്തെ ലേഖനത്തില്‍ പറഞ്ഞ പോലെ യുദ്ധങ്ങള്‍ എന്നും ജൈസാല്മീര്‍ നഗരത്തിനെ പിന്തുടര്‍ന്നിരുന്നു, 1971 വരെയും. അതിനാല്‍, ഒരു കണക്കിന് പറഞ്ഞാല്‍, യുദ്ധങ്ങളെ പറ്റി അറിയാന്‍ ഇതിലും നല്ലൊരു നഗരം ഇല്ലെന്നു തന്നെ പറയാം. മ്യൂസിയത്തിലേക്ക് കയറി ചെല്ലുമ്പോള്‍ തന്നെ നമ്മെ സ്വാഗതം ചെയ്യുന്നത് ഒരു കൂറ്റന്‍ ഇന്ത്യന്‍ പതാകയും, അതിനു മുമ്പില്‍ ഏകദേശം 10 അടിയോളം പോന്ന ഒരു കത്തിയുടെ രൂപവും ആണ്. ഏതൊരു ഇന്ത്യക്കാരനും തന്‍റെ ദേശസ്നേഹം തുളുമ്പി വരുന്നത് സ്വന്തം ദേശത്തെ പതാക അന്തരീക്ഷത്തില്‍ പാറി കളിക്കുമ്പോള്‍ ആണ്....