Posts

Showing posts from July, 2018

Attack on Tiger Hills, Kargil (Part 4)

Image
പക്ഷെ ഇവിടെയാണ് ഭാഗ്യം ശ്രീ.യാദവിനെ കൂടുതൽ സഹായിച്ചത്.   ഒരു പക്ഷെ നാം കാണുന്ന സിനിമകളിലെ സംഘട്ടന രംഗങ്ങളിൽ നായകന് ലഭിക്കുന്നതിലും വലിയ ഭാഗ്യം.. അദ്ദേഹം പോക്കറ്റിൽ ഒരു പേഴ്സ് കരുതിയിരുന്നു. അതിൽ ഉണ്ടായിരുന്ന 5   രൂപയുടെ കട്ടിയുള്ള നാണയങ്ങൾ   എല്ലാം ഒരു വശത്തേക്ക് ഒരുമിച്ചു കിടന്നിരുന്നു. അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് ലക്‌ഷ്യം വച്ച് ഉതിർത്ത ഉണ്ട ഈ നാണയങ്ങളിൽ തട്ടി തെറിച്ചു. പക്ഷെ ആ ആഘാതത്തിൽ ശ്രീ.യാദവിന്‌ ബോധം നഷ്ട്ടപ്പെട്ടു. വെടിയുതിർത്ത ആൾക്ക് പിന്നാലെ ഒരാൾ ഇന്ത്യക്കാരുടെ ആയുധങ്ങൾ പെറുക്കിയെടുക്കുന്നുണ്ടായിരുന്നു. ശ്രീ.യാദവിന്റെ AK 47 എടുത്തു തിരിഞ്ഞു നടക്കുമ്പോൾ അയാളുടെ കാൽ യാദവിന്റെ കാലിൽ തട്ടി. അതോടെ യാദവിന്‌ ബോധം തിരിച്ചു കിട്ടി. താൻ മരിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ശ്രീ.യാദവ് അവർക്കു നേരെ തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു ഗ്രെനേഡ്   എറിഞ്ഞു. തണുപ്പിൽ നിന്ന്   രക്ഷ നേടാൻ പാക് പട്ടാളക്കാരൻ ശരീരത്തിൽ ധരിച്ച കനത്ത കമ്പിളി വസ്ത്രത്തിന്റെ തല സംരക്ഷിക്കുന്ന ഭാഗത്താണ് ( hood) ഗ്രെനേഡ് ചെന്ന് വീണത്. എന്താണെന്നു മനസ്സിലാവുന്നതിനു മുമ്പ് ആ ഗ്രെനേഡ് പൊട്ടി തെറിച്ചു. തല ചിന്നിച്ചിതറി അ

Attack on Tiger Hills, Kargil (Part 3)

ദ്രാസ് ഭാഗത്തെ ഏറ്റവും വലിയ കൊടുമുടിയായ ടൈഗർ ഹിൽസ് സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 16500 അടി ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ അതിനു മുകളിൽ ഇരിക്കുന്ന ശത്രുക്കൾ കാർഗിൽ , ബറ്റാലിക് , ലെ ഭാഗത്തേക്കുള്ള ഇന്ത്യയുടെ ലോറികളുടെ നീക്കം തീർത്തും മരവിപ്പിച്ചിരുന്നു. മാത്രമല്ല , ചുറ്റുമുള്ള ചെറിയ ചില മലകൾ പിടിച്ചടക്കിയാലും അതിനും മുകളിൽ ഇരിക്കുന്ന ശത്രുവിന് അവരെ തുരത്തിയോടിക്കാനും നിഷ്പ്രയാസം കഴിഞ്ഞിരുന്നു. അതിനാൽ   എല്ലാം കൊണ്ടും ഏറ്റവും കൂടുതൽ പ്രാധാന്യം ഈ മല പിടിച്ചടക്കുന്നതിനു തന്നെയായിരുന്നു. പക്ഷെ , നേരത്തെ സൂചിപ്പിച്ചതു പോലെ ടൈഗർ ഹിൽസ്-ൽ പാകിസ്ഥാൻ വളരെ കെട്ടുറപ്പുള്ള ഒരു സന്നാഹമാണ് തീർത്തിരുന്നത്. '8 സിഖ് ' എന്ന ഒരു ബറ്റാലിയൻ   മെയ് മാസത്തിൽ   ഒരിക്കൽ ടൈഗർ ഹിൽസ് തിരിച്ചു പിടിക്കാനൊരു ശ്രമം നടത്തിയതായിരുന്നു. പക്ഷെ പാക് സേനയുടെ അതി കഠിനമായ പ്രത്യാക്രമണം മൂലം കനത്ത ആളപായം സംഭവിക്കുകയും താത്ക്കാലത്തേക്കു ആ ശ്രമം മാറ്റി വെക്കുകയും ചെയ്തിരുന്നു. പിന്നീട് തോലോളിങ് പിടിച്ചടക്കിയതിനു ശേഷം ടൈഗർ ഹിൽസ്-ലേക്ക് ആക്രമണം നടത്താൻ '8 സിഖ് ', '2 നാഗ ', '18 ഗ

Attack on Tiger Hills, Kargil (Part 2)

Image
സാധാരണ ഗതിയിൽ ഒരു യുദ്ധത്തിൽ 3:1 എന്ന അനുപാതമാണ് ശത്രുക്കൾക്കു നേരെ ഉപയോഗിക്കുന്നത്. അതായതു 100 ശത്രുക്കളെ തുരത്താൻ 300 പേരെ അയയ്ക്കുക. എന്നാൽ കാർഗിൽ ഭാഗത്തെ ഭൂമിയുടെ പ്രത്യേകത കാരണം ഇന്ത്യൻ പട്ടാള മേധാവി ശ്രീ. വേദ പ്രകാശ് മാലിക് 6:1 എന്ന അനുപാതമാണ് ഉപയോഗിച്ചത്. മാത്രമല്ല , പല പ്രധാന കൊടുമുടികൾ കയ്യടക്കുവാൻ 10:1   വരെയും ഇന്ത്യ ഉപയോഗിച്ചിരുന്നു. അതിനാൽ സൈനികരുടെ വലിയൊരു നിരയെ   തന്നെ അദ്ദേഹം വിന്യസിച്ചു. പാകിസ്ഥാൻ സൈന്യം ഏതൊക്കെ കൊടുമുടികൾക്കു മുകളിൽ ആണെന്നോ , അവരുടെ അംഗസംഖ്യ എത്ര വരുമെന്നോ അവരുടെ കയ്യിലുള്ള ആയുധങ്ങളുടെ ശേഷി എത്രയാണെന്നോ ഒന്നും ഇന്ത്യൻ സൈന്യത്തിന് ഒരു ഊഹവും ഇല്ലായിരുന്നു. പിന്നീട് ഇന്ത്യൻ വായുസേനയുടെ സഹായത്തോടെ നടത്തിയ വാന നിരീക്ഷണത്തിലാണ് കടന്നു കയറ്റത്തിന്റെ നല്ലൊരു ചിത്രം ഇന്ത്യയ്ക്ക് ലഭിച്ചത്.   യുദ്ധത്തിന്റെ തുടക്ക നാളുകളിൽ ഇന്ത്യയുടെ അവസ്ഥ തികച്ചും പരിതാപകരമായിരുന്നു. ഉയർന്ന മലമടക്കുകളിൽ ശരീരം അന്തരീക്ഷത്തിനു പാകത്തിൽ സജ്ജമാക്കാൻ തന്നെ പല സൈനികർക്കും   സമയം കിട്ടിയില്ല. ഏകദേശം 30 കിലോയോളം ഭാരം ചുമലിൽ കയറ്റി , 50-60 ഡിഗ്രി കുത്തനെയുള്ള കയറ്റം കയറുമ്പ