Posts

Showing posts from 2020

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 9) പട്വകളുടെ ഹവേലികള്‍

Image
സില്‍ക്ക് റൂട്ട് വഴിയുള്ള വ്യാപാരം ഇവിടുത്തെ ജനങ്ങളുടെ സാമ്പത്തിക നിലയില്‍ വളരെ പ്രാധാന്യം ചെലുത്തിയിരുന്നു. ജൈസല്‍മെറിലെ ആളുകളില്‍ പലരും വളരെ ധനികരായ വ്യാപാരികള്‍ ആയിരുന്നു. അവര്‍ പണി കഴിപ്പിച്ച കൂറ്റന്‍ മണി മന്ദിരങ്ങള്‍ ഹവേലികള്‍ എന്ന പേരിലാണ് അറിയപ്പെടുന്നത്. വളരെ ധനികരായ അവര്‍ പലപ്പോഴും രാജാവിനെ സഹായിക്കുകയും, രാജാവ് അവര്‍ക്ക് അര്‍ഹിക്കുന്ന സ്ഥാനമാനങ്ങള്‍ നല്‍കിയും പോന്നിരുന്നു. ഇവരിൽ സ്വർണം, വെള്ളി, മുത്തുകൾ, സിൽക്ക് മുതലായ വിലപിടിപ്പുള്ള സാമഗ്രികൾ കച്ചവടം ചെയ്യുന്ന വിഭാഗത്തിനു രാജാവ് "പട്വ" എന്ന ആദരവ് നൽകി. ജന്മം കൊണ്ട് അവര്‍ ജൈനമതത്തില്‍ പെട്ടവരായിരുന്നു. 19ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഒരു വ്യാപാരി ത ന്‍റെ 5 മക്കൾക്ക് വേണ്ടി 5 വീടുകൾ പണി ചെയ്തു. ഈ വീടുകളെ "പട്വകളുടെ ഹവേലി" (Mansion) എന്ന പേരിൽ അറിയപ്പെടുന്നു. ഈ 5 വീടുകൾ പണിയാൻ 1800 മുതൽ 1860 വരെ സമയം എടുത്തു. അന്ന് കറന്റ്‌ ഇല്ലായിരുന്നതിനാൽ വെളിച്ചവും കാറ്റും യഥേഷ്ടം ഉള്ളിലേക്ക് കടക്കാൻ പാകത്തിൽ തുറന്ന രീതിയിലാണ് എല്ലാ വീടുകളുടെയും നിർമാണം. ആ കാലത്ത് നിര്‍മ്മിച്ച പല വീടുകളേയും, കൊട്ടരാത്തെയും പോ