Posts

Showing posts from November, 2017

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 1) ആമുഖം

Image
പണ്ടു പണ്ട് , നൂറ്റാണ്ടുകൾക്കു മുമ്പ് , ഇന്നത്തെ രാജസ്ഥാന്‍ സംസ്ഥാനത്ത് , ഥാർ മരുഭൂമിയിൽ , ഒരു കുന്നിൻ മുകളിൽ ഒരു കോട്ട രൂപം കൊണ്ടു. ജനവാസ കേന്ദ്രങ്ങളിൽ നിന്നു വളരെ ഒഴിഞ്ഞുമാറിയാണ് ഈ കോട്ട സ്ഥിതി ചെയ്തിരുന്നതെങ്കിലും  പ്രസിദ്ധമായ ' സിൽക്ക് റൂട്ട് ' ഈ കോട്ട വഴിയായിരുന്നു കടന്നു പോയിരുന്നത്. കിഴക്ക് തുർക്കി തൊട്ടു അറബ് രാജ്യങ്ങൾ , ഇന്ത്യാ ഉപഭൂഖണ്ഡം വഴി ചൈന വരെ വ്യാപിച്ചു കിടക്കുന്നതായിരുന്നു ആ വഴി. ഒരു കാലത്തു ലോകത്തിന്‍റെ മൊത്തം വ്യാപാരത്തിന്‍റെ സിംഹ ഭാഗവും നടന്നിരുന്നതു ഇതിലൂടെ ആയിരുന്നു. ആ കോട്ട അങ്ങനെ അതു വഴി കടന്നു പോയിരുന്ന വ്യാപാരികൾക്കും , അവരുടെ ഒട്ടകങ്ങൾക്കും കുതിരകൾക്കും മറ്റും ഒരു വിശ്രമകേന്ദ്രമായി മാറി. മൃഗങ്ങളുടെ കുളമ്പടി ശബ്ദങ്ങള്‍ കൊണ്ടും വ്യാപരിമാരുടെ ലേലം വിളികള്‍ കൊണ്ടും എന്നും ശബ്ദമുഖരിതമായിരുന്നു അവിടം. പതുക്കെ ആ കോട്ടമതിലിനുള്ളിൽ ഒരു പട്ടണം വളർന്നു. അവിടുത്തെ വ്യാപാരികൾ ധനികരായി. അവർ തങ്ങളുടെ പ്രഭുത്വം കാണിക്കാൻ മണിമന്ദിരങ്ങൾ പണി കഴിപ്പിച്ചു. രാജാവും അവരെ ബഹുമാനിച്ചും , കൊട്ടാരത്തിൽ നല്ലൊരു പദവി നൽകിയും പോന്നു. പക്ഷെ ഇതേ കാരണത്താൽ ഈ കോട്ട പലപ്പോഴും

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 2) ഗഡിസര്‍ തടാകം

Image
ജൈസാല്‍മേര്‍ ജനങ്ങളുടെ ജീവിതരീതിയും  ഗഡിസര്‍ തടാകവും.. മരുഭൂമി പോലുള്ള ഒരു പട്ടണം ആയതിനാല്‍ പണ്ടൊന്നും ഈ പ്രദേശത്ത് വെള്ളം ഉണ്ടായിരുന്നില്ല. ഇതിനൊരു പോംവഴി കണ്ടെത്തിയത് 14-ആം നൂറ്റാണ്ടില്‍ റാവല്‍ ഗഡിസിസര്‍ ആണ്. അദ്ദേഹം പട്ടണത്തിനു ഏകദേശം 2km പടിഞ്ഞാറ് മാറി മഴവെള്ള സംഭരിണിയായി ഒരു കൃത്രിമ തടാകം നിര്‍മ്മിച്ചു. ഗഡിസര്‍ എന്നാണ് ആ തടാകത്തിന്‍റെ പേര്. വെള്ളത്തിന്‍റെ ഏക ഉറവിടം ആയതിനാലും, ഒരു കാലത്ത് ജനം മുഴുവന്‍ ഈ തടാകത്തിനെ മാത്രമാണ് വെള്ളത്തിനു ആശ്രയിച്ചിരുന്നത് എന്നതിനാലും ഒരു ദൈവീക പരിവേഷമായിരുന്നു തടാകത്തിനു ഒരു കാലത്ത്. തടാകത്തിനു ചുറ്റും ഉള്ള കടവുകളും, അമ്പലങ്ങളും മറ്റും ഇതിനുള്ള ഒരു തെളിവാണ്. പല തരം ദേശാടന പക്ഷികളും ഈ തടാകത്തിന്‍റെ സൌന്ദര്യത്തിനു മാറ്റു കൂട്ടുന്നു. ജൈസല്‍മേര്‍ നിവാസികളുടെ ഒരു ഉത്സവമാണ് ഗംഗൂര്‍. അന്ന് കോട്ടക്കുള്ളിലെ പാര്‍വതിയുടെ വിഗ്രഹം ഈ തടാകം വരെ കൊണ്ടു വന്നു തിരിച്ചു കൊണ്ടു പോകുന്നു. ആ ദിവസം  ഉത്സവത്തില്‍ പങ്കെടുക്കാന്‍ ജൈസല്‍മേര്‍ റാവല്‍ അടക്കം ഇവിടേയ്ക്ക് ഇന്നും വന്നു ചേരുന്നു. ഈ തടാകത്തിലേക്കുള്ള പ്രവേശനം തിലോന്‍ കവാടം (tilon-ki-pol) എന്ന ഒരു