Posts

Showing posts from June, 2016

To Lakshadweep- In Rough Seas

Image
ഞാന്‍ ഒരു നാവികനാണ്. എന്‍റെകപ്പല്‍ ജീവിതത്തിലെ ആദ്യ ദൌത്യംഇന്ത്യയിലെ ഒരു പ്രധാന തുറമുഘമായ കൊച്ചിയില്‍ നിന്നും ലക്ഷദ്വീപ് സമൂഹത്തിലേക്കു പോകുന്ന ഒരു യാത്രാ കപ്പലില്‍ ആയിരുന്നു. ലക്ഷദ്വീപ് സമൂഹം ഇന്ത്യയുടെ പടിഞ്ഞാറു സ്ഥിതി ചെയ്യുന്ന അറബിക്കടലില്‍ ആണ് സ്ഥിതിചെയ്യുന്നത്.ആകെ 36 ദ്വീപുകളുള്ള ഇവയില്‍ 10 എണ്ണത്തില്‍മാത്രമാണ് ജനവാസമുള്ളത്. ഈ ദ്വീപുകള്‍ അവയുടെ ബീച്ചുകള്‍ക്കും, ചിറകള്‍ക്കും(Lagoons), ജലവിനോദങ്ങള്‍ക്കും തെങ്ങിന്‍ കാടുകള്‍ക്കും പ്രസിദ്ധമാണ്. പക്ഷെ ഇന്ത്യയില്‍ മറ്റെവിടെക്കും ചെല്ലുന്ന പോലെ സഞ്ചാരികള്‍ക്ക്അവരുടെ ഇഷ്ടം അനുസരിച്ച് ലക്ഷദ്വീപിലേക്ക് ചെല്ലുവാന്‍ സാധ്യമല്ല. LDCL( Lakshadweep Development Corporation Committee) എന്ന സ്ഥാപനം നടത്തുന്ന വ്യത്യസ്ത ടൂര്‍ പാക്കേജുകള്‍ വഴി മാത്രമേ അവിടേക്ക് ചെല്ലുവാന്‍ സാധിക്കുകയുള്ളൂ. യാത്രികരെ കൊച്ചിയില്‍ നിന്ന് കപ്പലില്‍ കയറ്റി, അവര്‍ നിശ്ചയിച്ചിട്ടുള്ള വിവിധ ദ്വീപുകളിലേക്കു കൊണ്ടു പോയി കാഴ്ചകളൊക്കെ കാണിച്ചു തിരികെ കൊണ്ടു വരും. ഞാന്‍ ജോലി ചെയ്തിരുന്ന കപ്പലും അവയില്‍ ഒന്നായിരുന്നു. മിനിക്കോയ് എന്ന ദ്വീപ്‌ ലക്ഷദ്വീപ് സമൂഹത്തില