Posts

Showing posts with the label western india

ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം-3) ജൈസല്‍മേര്‍ കോട്ട

Image
ജൈസല്‍മേര്‍ അടക്കമുള്ള പ്രദേശത്തിന്‍റെ ആദ്യ പേര് “ദിയോരാജ്” എന്നായിരുന്നു. അവിടം  ഭരിച്ചിരുന്ന രാജവംശം “ഭട്ടി” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആ രാജവംശത്തിലെ ആറാമന്‍ ആയിരുന്നു “റാവല്‍ ദൂസാജ്”. അദ്ദേഹം ജൈസല്‍മേര്‍ പട്ടണത്തിനു 16km ദൂരേക്ക്‌ മാറി “ലുധര്‍വ്വ’ എന്ന സ്ഥലത്തു നിന്നായിരുന്നു രാജ്യം ഭരിച്ചിരുന്നത്. അദ്ദേഹത്തിനു 2 മക്കള്‍ ഉണ്ടായി- ജൈസാല്‍, വിജയരാജ്. ഇതില്‍ ഇളയവനായ വിജയരാജിനെ ആയിരുന്നു റാവല്‍ തന്‍റെ അനന്തരാവകാശിയായി പ്രഖ്യാപിച്ചത്. ഭരണത്തില്‍ കയറിയ ഉടനെ തന്നെ വിജയരാജ് തന്‍റെ ജ്യേഷ്ഠന്‍ ജൈസാലിനെ ആ നാട്ടില്‍ നിന്ന് തുരത്തിയോടിച്ചു. തന്‍റെ നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന ജൈസാല്‍, ത്രികൂട പര്‍വതത്തിനു മുകളിലെത്തി. അവിടെ അദ്ദേഹം ഈസൂല്‍ എന്നു പേരുള്ള ഒരു ദിവ്യനെ കണ്ടു. അദ്ദേഹത്തില്‍ നിന്ന് താന്‍ അടങ്ങുന്ന തന്‍റെ കുടുംബം സാക്ഷാല്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ തലമുറയില്‍ പെട്ടവരാണെന്നു അറിഞ്ഞു. മാത്രമല്ല, ഒരിക്കല്‍ ശ്രീകൃഷ്ണന്‍ ഭീമനുമൊത്ത് ഇവിടെ വന്നിട്ടുണ്ടെന്നും അന്നദ്ദേഹം ഭീമനോട് തന്‍റെ തലമുറയില്‍ പെട്ട ഒരു വ്യക്തി ഈ കുന്നിന്‍ മുകളില്‍ ഒരു കോട്ട പണിയുമെന്ന് പ്രവചിച്ച...