Posts

Showing posts from April, 2016

To Shiruvani-A hidden treasure of Palakkad

Image
നമ്മുടെ കേരളത്തില്‍ വിനോദസഞ്ചാരത്തിന് ലോകശ്രദ്ധ തന്നെ പിടിച്ചു പറ്റിയ അനവധി സ്ഥലങ്ങളുണ്ട്. മൂന്നാര്‍, വാഗമണ്‍, ആലപ്പുഴ, കോവളം എന്നിങ്ങനെ നീളുന്നു ആ പട്ടിക. എന്നാല്‍ കേരളത്തിലെ ഓരോ ജില്ലയിലും മറ്റാരും അറിയപ്പെടാതെ പോകുന്ന സ്ഥലങ്ങളും ഉണ്ട്. ആ സ്ഥലങ്ങള്‍ ആ ജില്ലയില്‍ മാത്രം ഉള്ളവരുടെ സ്വകാര്യ സ്വത്തായി നില കൊള്ളുന്നു. എന്‍റെ ഈ യാത്രയും അത്തരത്തിലുള്ള ഒരു സ്ഥലത്തേക്കായിരുന്നു. പാലക്കാട്‌ ജില്ലയില്‍ സഹ്യന്‍റെ മടിത്തട്ടില്‍ തമിഴ്നാട് സംസ്ഥാനത്തോട് ചേര്‍ന്നു, കൊടും വനത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന ശിരുവാണി ഡാം. ശിരുവാണി ഡാം എന്നത് ഒരു പക്ഷെ ആളുകള്‍ കേട്ടിരിക്കാം. പക്ഷെ അവിടുത്തെ വിനോദത്തിനുള്ള സാധ്യത ഒരു പക്ഷെ ജനങ്ങള്‍ക്ക്‌ അറിവുണ്ടായിരിക്കില്ല. ഇവിടുത്തെ വിനോദം എന്ന് പറയുന്നതു ഡാം സന്ദര്‍ശനവും കാട്ടിലേക്കുള്ള സവാരിയുമാണ്. ഫോണില്‍ കൂടെയോ ഇ-മെയില്‍ വഴിയോ DFO-ല്‍ (ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസ്) മുന്‍‌കൂര്‍ ആയി ബുക്ക്‌ ചെയ്താല്‍ മാത്രമേ വനത്തിനുള്ളിലേക്ക് പ്രവേശനമുള്ളൂ (Ph: 04924 207042, siruvaniecotourism@gmail.com) . ഒരു ദിവസം പരമാവധി 100 പേര്‍ക്കാണ് അനുമതി ലഭിക്കുക. രാവിലെ 9 മുതല്‍ വൈകീ