ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 2) ഗഡിസര്‍ തടാകം
ജൈസാല്‍മേര്‍ ജനങ്ങളുടെ ജീവിതരീതിയും ഗഡിസര്‍ തടാകവും.. മരുഭൂമി പോലുള്ള ഒരു പട്ടണം ആയതിനാല്‍ പണ്ടൊന്നും ഈ പ്രദേശത്ത് വെള്ളം ഉണ്ടായിരുന്നില്ല. ഇതിനൊരു പോംവഴി കണ്ടെത്തിയത് 14-ആം നൂറ്റാണ്ടില്‍ റാവല്‍ ഗഡിസിസര്‍ ആണ്. അദ്ദേഹം പട്ടണത്തിനു ഏകദേശം 2km പടിഞ്ഞാറ് മാറി മഴവെള്ള സംഭരിണിയായി ഒരു കൃത്രിമ തടാകം നിര്‍മ്മിച്ചു. ഗഡിസര്‍ എന്നാണ് ആ തടാകത്തിന്‍റെ പേര്. വെള്ളത്തിന്‍റെ ഏക ഉറവിടം ആയതിനാലും, ഒരു കാലത്ത് ജനം മുഴുവന്‍ ഈ തടാകത്തിനെ മാത്രമാണ് വെള്ളത്തിനു ആശ്രയിച്ചിരുന്നത് എന്നതിനാലും ഒരു ദൈവീക പരിവേഷമായിരുന്നു തടാകത്തിനു ഒരു കാലത്ത്. തടാകത്തിനു ചുറ്റും ഉള്ള കടവുകളും, അമ്പലങ്ങളും മറ്റും ഇതിനുള്ള ഒരു തെളിവാണ്. പല തരം ദേശാടന പക്ഷികളും ഈ തടാകത്തിന്‍റെ സൌന്ദര്യത്തിനു മാറ്റു കൂട്ടുന്നു. ജൈസല്‍മേര്‍ നിവാസികളുടെ ഒരു ഉത്സവമാണ് ഗംഗൂര്‍. അന്ന് കോട്ടക്കുള്ളിലെ പാര്‍വതിയുടെ വിഗ്രഹം ഈ തടാകം വരെ കൊണ്ടു വന്നു തിരിച്ചു കൊണ്ടു പോകുന്നു. ആ ദിവസം ഉത്സവത്തില്‍ പങ്കെടുക്കാന്‍ ജൈസല്‍മേര്‍ റാവല്‍ അടക്കം ഇവിടേയ്ക്ക് ഇന്നും വന്നു ചേരുന്നു. ഈ തടാകത്തിലേക്കുള്ള പ്രവേശനം തിലോന്‍ കവാടം (tilon-ki-pol) ...