Posts

Showing posts from May, 2021

ഇന്ത്യയുടെ സുവര്‍ണ്ണ നഗരിയിലേക്ക് (ഭാഗം 10)

Image
  ജൈസാല്‍മീര്‍ നഗരത്തില്‍ കാണാനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ നാം നോക്കിയാല്‍ ഏറ്റവും അവസാനം കാണുന്ന ഒന്നാണ് അവിടുത്തെ യുദ്ധ മ്യൂസിയം. ഇത് വരെ കണ്ട സ്ഥലങ്ങള്‍ പരിശോധിച്ചാല്‍ ലോങ്കെവാല ഒഴിച്ച് ബാക്കിയെല്ലാം നൂറ്റാണ്ടുകള്‍ മുമ്പുള്ള കഥകള്‍ പറഞ്ഞു തരുന്നവയാണ്. അതില്‍  നിന്ന് വേറിട്ട്‌ നില്‍ക്കുന്ന ഒന്നാണ് യുദ്ധ മ്യൂസിയം. ഇതു ജൈസാല്‍മീര്‍ നഗരത്തില്‍ നിന്ന് ഏകദേശം 12km ജോധ്പൂര്‍ ദിശയിലേക്കാണ്. എന്ന് വെച്ചാല്‍ കാറില്‍ ആണ് ജൈസല്മീര്‍ വരുന്നത് എങ്കില്‍ ആദ്യത്തെ സ്വാഗതം അരുളുന്നത് ഈ മ്യൂസിയം ആണ്. ആദ്യത്തെ ലേഖനത്തില്‍ പറഞ്ഞ പോലെ യുദ്ധങ്ങള്‍ എന്നും ജൈസാല്മീര്‍ നഗരത്തിനെ പിന്തുടര്‍ന്നിരുന്നു, 1971 വരെയും. അതിനാല്‍, ഒരു കണക്കിന് പറഞ്ഞാല്‍, യുദ്ധങ്ങളെ പറ്റി അറിയാന്‍ ഇതിലും നല്ലൊരു നഗരം ഇല്ലെന്നു തന്നെ പറയാം. മ്യൂസിയത്തിലേക്ക് കയറി ചെല്ലുമ്പോള്‍ തന്നെ നമ്മെ സ്വാഗതം ചെയ്യുന്നത് ഒരു കൂറ്റന്‍ ഇന്ത്യന്‍ പതാകയും, അതിനു മുമ്പില്‍ ഏകദേശം 10 അടിയോളം പോന്ന ഒരു കത്തിയുടെ രൂപവും ആണ്. ഏതൊരു ഇന്ത്യക്കാരനും തന്‍റെ ദേശസ്നേഹം തുളുമ്പി വരുന്നത് സ്വന്തം ദേശത്തെ പതാക അന്തരീക്ഷത്തില്‍ പാറി കളിക്കുമ്പോള്‍ ആണ്. ഞങ്ങളും

ഇന്ത്യയുടെ സുവര്‍ണ്ണ നഗരിയിലേക്ക് (ഭാഗം 11)

Image
യാത്ര എന്നാല്‍ ഒരു ബാഗും എടുത്തു അറിയാത്ത സ്ഥലങ്ങളിലേക്ക് ഒരു പോക്ക് മാത്രമല്ല, മറിച്ച് അവിടുത്തെ എല്ലാം അറിഞ്ഞുള്ള ഒരു സന്ദര്‍ശനം തന്നെയാവണം. അതില്‍ ആ സ്ഥലത്തെ പൂര്‍വചരിത്രം, ജനങ്ങളുടെ ജീവിതരീതി, ആചാരങ്ങള്‍, വിശ്വാസങ്ങള്‍  എല്ലാം പെടും. അത്തരത്തില്‍ ആലോചിക്കുമ്പോള്‍ ജൈസാല്‍മീര്‍ യാത്ര ഒരു വിജയം തന്നെയായിരുന്നു. മനസ്സില്‍ എന്നും സൂക്ഷിക്കാന്‍ പാകത്തിലുള്ള 4 ദിവസങ്ങള്‍ ആയിരുന്നു ഞങ്ങളവിടെ ചിലവിട്ടത്. അത്ഒരു പക്ഷെ അധികമൊന്നും കേട്ടുകേള്‍വിയില്ലാത്ത ഒരു പ്രദേശം ആയതു കൊണ്ടുമാവാം  ആ ഒരു പുതുമ തോന്നിയത്. ജൈസാല്‍മീര്‍ ഒരു അത്ഭുതം തന്നെയാണ്. അവിടെ ട്രെയിന്‍ ഇറങ്ങിയപ്പോള്‍ തൊട്ടു ഒരു time machine ല്‍ കയറി ഏതോ ഒരു കാലഘട്ടത്തിലേക്ക് പോയ പോലെയായിരുന്നു ഞങ്ങള്‍ക്ക് ഉണ്ടായ തോന്നല്‍. സ്ഥലത്തെ ഭൂപ്രകൃതിയും അതിനോട് ചേര്‍ന്ന് കിടക്കുന്നതും,  അവിടുത്തെ കാലവസ്ഥയോടു ചേര്‍ന്നതുമായ  കെട്ടിടങ്ങളും അവയിലെ സങ്കീര്‍ണ്ണമായ കൊത്തുപണികളുമെല്ലാം ഒരു അത്ഭുതം തന്നെയായിരുന്നു. കോട്ടയുടെ ഉള്ളിലൂടെ ഉള്ള നടത്തം തന്നെയായിരുന്നു അവയില്‍ മുഖ്യം. ഇടയില്‍ വന്നു പോകുന്ന കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ആയിരുന്നു ആ തോന്നലിനു ഭംഗം വരു