Posts

Showing posts from March, 2017

ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 8) ലോങ്കെവാല

Image
ജൈസല്‍മേര്‍ രാജാക്കന്മാര്‍ക്കും അവരുടെ കഥകള്‍ക്കും തല്ക്കാലം വിട. ഇവിടെ ഞാന്‍ കാലചക്രം ഈ നൂറ്റാണ്ടിലേക്ക് തിരിക്കുകയാണ്. കൃത്യമായി പറഞ്ഞാല്‍ 1971 ഡിസംബര്‍ 3ആം തിയതിയിലേക്ക്.. ദൃശ്യ-ശ്രവണ മാധ്യമങ്ങളില്‍, കായിക വിഷയങ്ങളില്‍, ‘ഇന്ത്യക്ക് പാകിസ്ഥാനു മേല്‍ ആധികാരിക വിജയം, പാകിസ്ഥാന് ഇന്ത്യക്ക് മുന്നില്‍ ദയനീയ തോല്‍വി’ തുടങ്ങിയ വാര്‍ത്തകള്‍ കേട്ടാല്‍ തന്നെ നമുക്ക് ഒരു പ്രത്യേക സന്തോഷമാണ്. കാരണം മറ്റൊന്നുമല്ല, ഇന്ത്യ തോല്‍പ്പിച്ചത് പാകിസ്ഥാനെ ആയതു തന്നെ. എന്നാല്‍ ഇത്തരമൊരു വാര്‍ത്ത‍ യുദ്ധത്തില്‍ ആണെങ്കിലോ? ഞങ്ങളുടെ ഇന്നത്തെ യാത്ര രാജസ്ഥാനില്‍ ഇന്ത്യ പാകിസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന L.o.C-ല്‍ (Line of Control) നിന്ന് വെറും 15km മാത്രം അകലെ കിടക്കുന്ന ഒരു യുദ്ധഭൂമിയിലേക്ക് ആയിരുന്നു. ലോങ്കേവാല. ഇവിടെയാണ്‌ 1971-ലെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധം നടന്നത്.   ഇനി അല്പം ചരിത്രം. ഈ യുദ്ധത്തിന്‍റെയും സ്ഥലത്തിന്‍റെയും പ്രാധാന്യം മനസ്സിലാവണമെങ്കില്‍ അതു കൂടിയേ തീരൂ. യഥാര്‍ത്ഥത്തില്‍ 1971-ലെ യുദ്ധം അന്ന് ‘കിഴക്കേ പാകിസ്ഥാന്‍’ എന്ന് പേരുള്ള ബംഗ്ലാദേശിന്‍റെ മോചനത്തിനു വേണ്ടിയുള്ളതായിരുന്നു. കി