Posts

Showing posts with the label #kargil

Attack on Tiger Hills, Kargil (Part 1)

Image
ഹിമാലയത്തിന്റെ ഉയർന്ന മലമടക്കുകളിൽ , ശ്രീനഗർ പട്ടണത്തിനു 205 കി.മി. കിഴക്കോട്ടു മാറി , ലേ പട്ടണത്തിൽ നിന്ന് 235 കി.മി പടിഞ്ഞാറ് മാറി ഒരു ഗ്രാമം സ്ഥിതി ചെയ്യുന്നു.   കൊല്ലവർഷം 1999   മെയ് തൊട്ടു ജൂലൈ വരെയുള്ള 3    മാസം ലോകത്തിന്റെ   മുഴുവൻ ശ്രദ്ധയും ഭാരതത്തിന്റെ ഏറ്റവും വടക്കു കിടക്കുന്ന ഈ ഗ്രാമത്തിലായിരുന്നു- കാർഗിൽ. തുടക്കത്തിൽ തിരിച്ചടികൾ കൂടുതൽ നേരിട്ട ഇന്ത്യൻ സേന പതിയെ കാര്യങ്ങൾ മനസ്സിലാക്കി തങ്ങൾക്കു നഷ്ടപ്പെട്ട ഓരോ ഭാഗങ്ങൾ തിരിച്ചു പിടിക്കുകയായിരുന്നു . ഈ യുദ്ധങ്ങളിൽ ഏറ്റവും നിർണായകമായി കരുതുന്നത് "ടൈഗർ ഹിൽസ്" തിരിച്ചു പിടിക്കാൻ നടത്തിയ യുദ്ധമാണ്. പാകിസ്ഥാൻ സേന ഏറ്റവും കൂടുതൽ കടന്നു കയറ്റം നടത്തിയതും ,   സന്നാഹങ്ങൾ കരുതിയതും , ഏറ്റവും കൂടുതൽ ചോര ചിന്തിയതും , ഇന്ത്യൻ സേനയ്ക്ക് ഏറ്റവും കൂടുതൽ ആൾനാശം സംഭവിച്ചതും ഇതേ യുദ്ധത്തിൽ ആണ്. അതിനാൽ ഇന്ത്യൻ സേന വിജയം മണത്തു തുടങ്ങിയതും , പാക് സേന കാലുകൾ പുറകോട്ടു വച്ച് തുടങ്ങിയതും ഈ യുദ്ധത്തിനു ശേഷമാണ്. ഭാരതം "ടൈഗർ ഹിൽസ്" ഉൾപ്പെടുന്ന   ഭൂവിഭാഗം തിരിച്ചു പിടിച്ച കഥ നാം അറിയുമ്പോൾ സുബൈദാർ മേജർ (അ...

ഇന്ത്യയുടെ സുവര്‍ണ്ണ നഗരിയിലേക്ക് (ഭാഗം 10)

Image
  ജൈസാല്‍മീര്‍ നഗരത്തില്‍ കാണാനുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ നാം നോക്കിയാല്‍ ഏറ്റവും അവസാനം കാണുന്ന ഒന്നാണ് അവിടുത്തെ യുദ്ധ മ്യൂസിയം. ഇത് വരെ കണ്ട സ്ഥലങ്ങള്‍ പരിശോധിച്ചാല്‍ ലോങ്കെവാല ഒഴിച്ച് ബാക്കിയെല്ലാം നൂറ്റാണ്ടുകള്‍ മുമ്പുള്ള കഥകള്‍ പറഞ്ഞു തരുന്നവയാണ്. അതില്‍  നിന്ന് വേറിട്ട്‌ നില്‍ക്കുന്ന ഒന്നാണ് യുദ്ധ മ്യൂസിയം. ഇതു ജൈസാല്‍മീര്‍ നഗരത്തില്‍ നിന്ന് ഏകദേശം 12km ജോധ്പൂര്‍ ദിശയിലേക്കാണ്. എന്ന് വെച്ചാല്‍ കാറില്‍ ആണ് ജൈസല്മീര്‍ വരുന്നത് എങ്കില്‍ ആദ്യത്തെ സ്വാഗതം അരുളുന്നത് ഈ മ്യൂസിയം ആണ്. ആദ്യത്തെ ലേഖനത്തില്‍ പറഞ്ഞ പോലെ യുദ്ധങ്ങള്‍ എന്നും ജൈസാല്മീര്‍ നഗരത്തിനെ പിന്തുടര്‍ന്നിരുന്നു, 1971 വരെയും. അതിനാല്‍, ഒരു കണക്കിന് പറഞ്ഞാല്‍, യുദ്ധങ്ങളെ പറ്റി അറിയാന്‍ ഇതിലും നല്ലൊരു നഗരം ഇല്ലെന്നു തന്നെ പറയാം. മ്യൂസിയത്തിലേക്ക് കയറി ചെല്ലുമ്പോള്‍ തന്നെ നമ്മെ സ്വാഗതം ചെയ്യുന്നത് ഒരു കൂറ്റന്‍ ഇന്ത്യന്‍ പതാകയും, അതിനു മുമ്പില്‍ ഏകദേശം 10 അടിയോളം പോന്ന ഒരു കത്തിയുടെ രൂപവും ആണ്. ഏതൊരു ഇന്ത്യക്കാരനും തന്‍റെ ദേശസ്നേഹം തുളുമ്പി വരുന്നത് സ്വന്തം ദേശത്തെ പതാക അന്തരീക്ഷത്തില്‍ പാറി കളിക്കുമ്പോള്‍ ആണ്....

Attack on Tiger Hills, Kargil (Part 4)

Image
പക്ഷെ ഇവിടെയാണ് ഭാഗ്യം ശ്രീ.യാദവിനെ കൂടുതൽ സഹായിച്ചത്.   ഒരു പക്ഷെ നാം കാണുന്ന സിനിമകളിലെ സംഘട്ടന രംഗങ്ങളിൽ നായകന് ലഭിക്കുന്നതിലും വലിയ ഭാഗ്യം.. അദ്ദേഹം പോക്കറ്റിൽ ഒരു പേഴ്സ് കരുതിയിരുന്നു. അതിൽ ഉണ്ടായിരുന്ന 5   രൂപയുടെ കട്ടിയുള്ള നാണയങ്ങൾ   എല്ലാം ഒരു വശത്തേക്ക് ഒരുമിച്ചു കിടന്നിരുന്നു. അദ്ദേഹത്തിന്റെ നെഞ്ചിലേക്ക് ലക്‌ഷ്യം വച്ച് ഉതിർത്ത ഉണ്ട ഈ നാണയങ്ങളിൽ തട്ടി തെറിച്ചു. പക്ഷെ ആ ആഘാതത്തിൽ ശ്രീ.യാദവിന്‌ ബോധം നഷ്ട്ടപ്പെട്ടു. വെടിയുതിർത്ത ആൾക്ക് പിന്നാലെ ഒരാൾ ഇന്ത്യക്കാരുടെ ആയുധങ്ങൾ പെറുക്കിയെടുക്കുന്നുണ്ടായിരുന്നു. ശ്രീ.യാദവിന്റെ AK 47 എടുത്തു തിരിഞ്ഞു നടക്കുമ്പോൾ അയാളുടെ കാൽ യാദവിന്റെ കാലിൽ തട്ടി. അതോടെ യാദവിന്‌ ബോധം തിരിച്ചു കിട്ടി. താൻ മരിച്ചിട്ടില്ലെന്ന് മനസ്സിലാക്കിയ ശ്രീ.യാദവ് അവർക്കു നേരെ തന്റെ കയ്യിൽ ഉണ്ടായിരുന്ന ഒരു ഗ്രെനേഡ്   എറിഞ്ഞു. തണുപ്പിൽ നിന്ന്   രക്ഷ നേടാൻ പാക് പട്ടാളക്കാരൻ ശരീരത്തിൽ ധരിച്ച കനത്ത കമ്പിളി വസ്ത്രത്തിന്റെ തല സംരക്ഷിക്കുന്ന ഭാഗത്താണ് ( hood) ഗ്രെനേഡ് ചെന്ന് വീണത്. എന്താണെന്നു മനസ്സിലാവുന്നതിനു മുമ്പ് ആ ഗ്രെനേഡ് പൊട്ടി തെറി...

Attack on Tiger Hills, Kargil (Part 3)

ദ്രാസ് ഭാഗത്തെ ഏറ്റവും വലിയ കൊടുമുടിയായ ടൈഗർ ഹിൽസ് സമുദ്ര നിരപ്പിൽ നിന്ന് ഏകദേശം 16500 അടി ഉയരത്തിൽ ആണ് സ്ഥിതി ചെയ്യുന്നത്. അതിനാൽ അതിനു മുകളിൽ ഇരിക്കുന്ന ശത്രുക്കൾ കാർഗിൽ , ബറ്റാലിക് , ലെ ഭാഗത്തേക്കുള്ള ഇന്ത്യയുടെ ലോറികളുടെ നീക്കം തീർത്തും മരവിപ്പിച്ചിരുന്നു. മാത്രമല്ല , ചുറ്റുമുള്ള ചെറിയ ചില മലകൾ പിടിച്ചടക്കിയാലും അതിനും മുകളിൽ ഇരിക്കുന്ന ശത്രുവിന് അവരെ തുരത്തിയോടിക്കാനും നിഷ്പ്രയാസം കഴിഞ്ഞിരുന്നു. അതിനാൽ   എല്ലാം കൊണ്ടും ഏറ്റവും കൂടുതൽ പ്രാധാന്യം ഈ മല പിടിച്ചടക്കുന്നതിനു തന്നെയായിരുന്നു. പക്ഷെ , നേരത്തെ സൂചിപ്പിച്ചതു പോലെ ടൈഗർ ഹിൽസ്-ൽ പാകിസ്ഥാൻ വളരെ കെട്ടുറപ്പുള്ള ഒരു സന്നാഹമാണ് തീർത്തിരുന്നത്. '8 സിഖ് ' എന്ന ഒരു ബറ്റാലിയൻ   മെയ് മാസത്തിൽ   ഒരിക്കൽ ടൈഗർ ഹിൽസ് തിരിച്ചു പിടിക്കാനൊരു ശ്രമം നടത്തിയതായിരുന്നു. പക്ഷെ പാക് സേനയുടെ അതി കഠിനമായ പ്രത്യാക്രമണം മൂലം കനത്ത ആളപായം സംഭവിക്കുകയും താത്ക്കാലത്തേക്കു ആ ശ്രമം മാറ്റി വെക്കുകയും ചെയ്തിരുന്നു. പിന്നീട് തോലോളിങ് പിടിച്ചടക്കിയതിനു ശേഷം ടൈഗർ ഹിൽസ്-ലേക്ക് ആക്രമണം നടത്താൻ '8 സിഖ് ', '2 നാഗ ', '18 ഗ...