ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 4) ബഡാബാഗ്
ജൈസാൽമേർ പട്ടണം ഒരു കാലത്തു ഭരിച്ചിരുന്ന രാജാക്കന്മാരുടെ ശവകുടീരം ആണ് ബഡാബാഗ് . ഈ വാക്കിന്റെ ശരിക്കുമുള്ള അർത്ഥം വലിയ പൂന്തോട്ടം എന്നാണ് . 16 - ആം നൂറ്റാണ്ടിൽ അന്നത്തെ രാജാവായിരുന്ന റാവൽ ജയ് സിംഗ് പട്ടണത്തിൽ നിന്നു ഏകദേശം 6km മാറി ഒരു ഡാമും ചേർന്നു തന്നെ ഒരു പൂന്തോട്ടവും നിർമിച്ചു . പിന്നീട് രാജവിന്‍റെ മരണാനന്തരം മകൻ ലുണകരൻ അദ്ദേഹത്തി ന്‍റെ സ്മരണക്കായി അവിടെ ഒരു സ്മാരകം പണി കഴിപ്പിച്ചു . പിന്നീട് വന്ന രാജാക്കന്മാരും ആ പതിവ് തുടർന്നു . ഈ സ്മരകങ്ങളെല്ലാം തന്നെ ' ഛത്രി ' രൂപത്തിലാണ് പണി കഴിപ്പിച്ചിട്ടുള്ളത് . ഛത്രി എന്ന വാക്കി ന്‍റെ അർത്ഥം തന്നെ കുട എന്നാണ് . ഒരു ഉയർത്തിക്കെട്ടിയ തറയിൽ നിന്നു ഉയർന്നു വരുന്ന 4 കാലുകളിൽ ഒരു കുട താങ്ങി വച്ചിരിക്കുന്നു . ഈ സ്മാരകങ്ങൾ ഏറ്റവും എളുപ്പത്തിൽ ഇങ്ങനെ വിവരിക്കാം . ( യഥാർത്ഥത്തിൽ ഛത്രികൾ ഇന്ത്യൻ വാസ്തുകലയിലേക്കു രാജസ്ഥാ ന്‍റെ സംഭാവന ആണ് . ഈ കല തങ്ങളുടെ പ്രൗഢിയും അഭിമാനവും കാണിക്കാൻ അന്ന് രാജാക്കന്മാർ തങ്ങളുടെ കോട്ടകളിലും കൊട്ടാരങ്ങളിലു...