Posts

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 1) ആമുഖം

പണ്ടു പണ്ട് , നൂറ്റാണ്ടുകൾക്കു മുമ്പ് , ഇന്നത്തെ രാജസ്ഥാന്‍ സംസ്ഥാനത്ത് , ഥാർ മരുഭൂമിയിൽ , ഒരു കുന്നിൻ മുകളിൽ ഒരു കോട്ട രൂപം കൊണ്ടു. ജനവാസ കേന്ദ്രങ്ങളിൽ നിന്നു വളരെ ഒഴിഞ്ഞുമാറിയാണ് ഈ കോട്ട സ്ഥിതി ചെയ്തിരുന്നതെങ്കിലും  പ്രസിദ്ധമായ ' സിൽക്ക് റൂട്ട് ' ഈ കോട്ട വഴിയായിരുന്നു കടന്നു പോയിരുന്നത്. കിഴക്ക് തുർക്കി തൊട്ടു അറബ് രാജ്യങ്ങൾ , ഇന്ത്യാ ഉപഭൂഖണ്ഡം വഴി ചൈന വരെ വ്യാപിച്ചു കിടക്കുന്നതായിരുന്നു ആ വഴി. ഒരു കാലത്തു ലോകത്തിന്‍റെ മൊത്തം വ്യാപാരത്തിന്‍റെ സിംഹ ഭാഗവും നടന്നിരുന്നതു ഇതിലൂടെ ആയിരുന്നു. ആ കോട്ട അങ്ങനെ അതു വഴി കടന്നു പോയിരുന്ന വ്യാപാരികൾക്കും , അവരുടെ ഒട്ടകങ്ങൾക്കും കുതിരകൾക്കും മറ്റും ഒരു വിശ്രമകേന്ദ്രമായി മാറി. മൃഗങ്ങളുടെ കുളമ്പടി ശബ്ദങ്ങള്‍ കൊണ്ടും വ്യാപരിമാരുടെ ലേലം വിളികള്‍ കൊണ്ടും എന്നും ശബ്ദമുഖരിതമായിരുന്നു അവിടം. പതുക്കെ ആ കോട്ടമതിലിനുള്ളിൽ ഒരു പട്ടണം വളർന്നു. അവിടുത്തെ വ്യാപാരികൾ ധനികരായി. അവർ തങ്ങളുടെ പ്രഭുത്വം കാണിക്കാൻ മണിമന്ദിരങ്ങൾ പണി കഴിപ്പിച്ചു. രാജാവും അവരെ ബഹുമാനിച്ചും , കൊട്ടാരത്തിൽ നല്ലൊരു പദവി നൽകിയും പോന്നു. പക്ഷെ ഇതേ കാരണത്താൽ ഈ കോട്ട പലപ്പോഴും...

ഉപ്പിന്‍റെ ജന്മസ്ഥാനം - സാംഭാര്‍ തടാകം..

യാത്രകള്‍ പൊതുവേ സ്വന്തം താല്പര്യത്തിനു പോകാന്‍ ആണ് ഇഷ്ടം. Agents മുഖേന ആണ് യാത്രകള്‍ എങ്കില്‍ തലവേദന കുറവാണ് എങ്കിലും, സ്വന്തം ഇഷ്ടത്തിന് കാര്യങ്ങള്‍ നടക്കില്ല. യാത്രയ്ക്ക് മുമ്പ് സ്വല്പം homework വേണ്ടി വരുമെങ്കിലും യാത്രകള്‍ കൂടുതല്‍ രസകരമാകാന്‍ സ്വന്തം planning തന്നെയാണ് നല്ലത്. ഞങ്ങള്‍ 2016 ല്‍ ചെയ്ത രാജസ്ഥാന്‍ യാത്രയും മറിച്ചായിരുന്നില്ല. ജയ്പൂര്‍ യാത്രയില്‍ ഒരു ദിവസം അധികം കണക്കാക്കിയിരുന്നു. എന്തെങ്കിലും അസുഖം വന്നാലോ അല്ലെങ്കില്‍ കൂടുതല്‍ ഏതെങ്കിലും സ്ഥലങ്ങള്‍ കാണാനുണ്ട് എന്ന് തോന്നിയാലോ വിനിയോഗിക്കാന്‍ ആയിരുന്നു അങ്ങനെ ഒരു ദിവസം വെച്ചത്. ആ തീരുമാനം തെറ്റിയില്ല. താമസിച്ച ഹോട്ടെലിലെ വ്യക്തിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം രണ്ടു സ്ഥലങ്ങള്‍ നിര്‍ദേശിച്ചു. ഒന്ന്, ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ഭൂതോപദ്രവം ഉണ്ടെന്നു വിശ്വസിക്കുന്ന ഭാണ്‍ഗഡ് കോട്ട, അല്ലെങ്കില്‍ ഉപ്പ് ഉല്‍പ്പാദിപ്പിക്കുന്ന സാംഭാര്‍ തടാകം. രണ്ടും ഏകദേശം 90km ദൂരെ, നേരെ വിപരീത ദിശയില്‍. ചെറിയൊരു സംശയം വന്നെങ്കിലും, അവസാനം സാംഭാര്‍ തടാകം തന്നെ തിരഞ്ഞെടുത്തു. പ്രേതങ്ങളെ പേടിച്ചായിരുന്നില്ല ആ തീരുമാനം. 2-3 ദിവസം കഴിഞ്ഞു പോ...

മണിമഹേഷ്‌ കൈലാസത്തിലേക്ക് - ഭാഗം 4

Image
  രാത്രി ഇടയ്ക്ക് 2 തവണ ഉണര്‍ന്നിരുന്നു. അപ്പോഴൊക്കെ ചെറിയ ചാറ്റല്‍ മഴയുടെ ശബ്ദം കേട്ടിരുന്നു. പിന്നെ ഉണര്‍ന്നത് കൂട്ടമണിയടി കേട്ടിട്ടാണ്. സമയം നോക്കിയപ്പോള്‍ ഏകദേശം 6 മണിയാകുന്നു. മാത്രമല്ല , ആളുകളുടെ ശിവ സ്തുതികളും ഉറക്കെ കേള്‍ക്കാനുണ്ട്. പുറത്തു തെളിഞ്ഞ പ്രകൃതിയാണോ , കൈലാസ പര്‍വതം മുഴുവനായി കാണാന്‍ പറ്റുമോ ഇത്യാദി ചോദ്യങ്ങള്‍ മനസ്സില്‍ വന്നപ്പോള്‍ വേഗം എഴുന്നേറ്റു പുറത്തു വന്നു, ജിജ്ഞാസയോടെ പര്‍വതത്തിന്‍റെ ദിശയിലേക്കു നോക്കി. മുകളിലെ പകുതി ഭാഗം ഇപ്പോഴും കോടമഞ്ഞിന്‍റെ ഉള്ളിലാണ്   എങ്കിലും കൈലാസ പര്‍വതം ഇതാ എന്‍റെ മുന്നില്‍... ആദ്യമായി പര്‍വതം കണ്ട സന്തോഷത്തില്‍... ആ നിര്‍വൃതിയില്‍.. കുറച്ചു നേരം പര്‍വതത്തെ നോക്കി നിന്നു. ആദ്യ ദര്‍ശനം കുറച്ചു കഴിഞ്ഞപ്പോള്‍ തിരിച്ചു ടെന്‍റിന്‍റെ അകത്തേക്ക് വന്നു. പ്രഭാത കൃത്യങ്ങള്‍ നടത്തണം. അതൊരു വലിയ വെല്ലുവിളിയാണ്. ബ്രഷും പേസ്റ്റും പോക്കറ്റില്‍ ഇട്ടു ശിവ്കുണ്ഡിന്‍റെ അടുത്ത് കൂടി അതിനു പറ്റിയ സ്ഥലം അന്വേഷിച്ചു നടന്നു. അപ്പോഴാണ് തടാകത്തിന്‍റെ   നിന്ന് വെള്ളം പുറത്തേക്കു ഒഴുകുന്ന ഒരു ചോല കണ്ടത്. വേഗം പല്ലുതേപ്പ് നടത്തി. മരം കോച്ചുന്ന...

മണിമഹേഷ്‌ കൈലാസത്തിലേക്ക് - ഭാഗം 3

Image
  രാവിലെ 6 മണിയ്ക്ക് എഴുന്നേറ്റു. ക്ഷണത്തില്‍ പുറത്തു വന്നു നോക്കിയപ്പോള്‍ അന്തരീക്ഷം മുഴുവന്‍ മേഘാവൃതം ആയിട്ടാണ് കണ്ടത്. രാത്രിയില്‍ മഴ ചാറിയതിന്‍റെ ലക്ഷണം റോഡില്‍ കണ്ടു. കുല്‍ദീപ് സിംഗ് കണ്ടപ്പോള്‍ തന്നെ മുകളിലേക്ക് ചൂണ്ടി , ‘നമുക്ക് നോക്കാം ’ എന്നാണ് പറഞ്ഞത്. അതോടെ ഒരു ഉത്കണ്ഠ ഉള്ളില്‍ കടന്നു കൂടി. കൂടുതല്‍ ആലോചിക്കാതെ ഒരു ചായ കുടിച്ചു , പ്രഭാത കൃത്യങ്ങള്‍ നടത്തി 7 മണിയോടെ ബാഗും എടുത്തു റൂം പൂട്ടി പുറത്തു വന്നു. ചൌരാസി അമ്പലത്തിന്‍റെ മുന്നില്‍ കുറെ ജീപ്പുകള്‍ നിര്‍ത്തിയിട്ടുണ്ട്. ആളുകള്‍ നിറഞ്ഞാല്‍ അവര്‍ നമ്മെ ഏകദേശം 10 km ദൂരെയുള്ള ഹഡ്സര്‍ എന്ന സ്ഥലത്ത് കൊണ്ട് ചെന്നാക്കും. 100 രൂപയാണ് ഒരാള്‍ക്ക് ചാര്‍ജ്. വണ്ടിയില്‍ വെച്ച് ഒരു ഡല്‍ഹി കുടുംബത്തെ പരിചയപ്പെട്ടു. ഒറ്റയ്ക്ക് കേരളത്തില്‍ നിന്ന് വരാന്‍ കാണിച്ച ‘ചങ്കൂറ്റ’ത്തെ അവരില്‍ ഒരാള്‍ അഭിനന്ദിച്ചു. ഏകദേശം 15 മിനുട്ടില്‍ ഞങ്ങള്‍ ഹഡ്സര്‍ എത്തി. ലേഖകന്‍ ഹഡ്സറില്‍ തീര്‍ഥാടകര്‍, കടകള്‍, ലങ്കറുകള്‍, വണ്ടികള്‍.. എല്ലാം കൊണ്ടും നല്ല തിരക്കുണ്ടായിരുന്നു ഇവിടെ. തുടക്കത്തില്‍ കണ്ട ഒരു ലങ്കറില്‍ നിന്ന് ബ്രഡും പൊക്കുവടയും ചായയും കഴിച്ചു. 4...