Posts

Showing posts from 2023

Attack on Tiger Hills, Kargil (Part 1)

Image
ഹിമാലയത്തിന്റെ ഉയർന്ന മലമടക്കുകളിൽ , ശ്രീനഗർ പട്ടണത്തിനു 205 കി.മി. കിഴക്കോട്ടു മാറി , ലേ പട്ടണത്തിൽ നിന്ന് 235 കി.മി പടിഞ്ഞാറ് മാറി ഒരു ഗ്രാമം സ്ഥിതി ചെയ്യുന്നു.   കൊല്ലവർഷം 1999   മെയ് തൊട്ടു ജൂലൈ വരെയുള്ള 3    മാസം ലോകത്തിന്റെ   മുഴുവൻ ശ്രദ്ധയും ഭാരതത്തിന്റെ ഏറ്റവും വടക്കു കിടക്കുന്ന ഈ ഗ്രാമത്തിലായിരുന്നു- കാർഗിൽ. തുടക്കത്തിൽ തിരിച്ചടികൾ കൂടുതൽ നേരിട്ട ഇന്ത്യൻ സേന പതിയെ കാര്യങ്ങൾ മനസ്സിലാക്കി തങ്ങൾക്കു നഷ്ടപ്പെട്ട ഓരോ ഭാഗങ്ങൾ തിരിച്ചു പിടിക്കുകയായിരുന്നു . ഈ യുദ്ധങ്ങളിൽ ഏറ്റവും നിർണായകമായി കരുതുന്നത് "ടൈഗർ ഹിൽസ്" തിരിച്ചു പിടിക്കാൻ നടത്തിയ യുദ്ധമാണ്. പാകിസ്ഥാൻ സേന ഏറ്റവും കൂടുതൽ കടന്നു കയറ്റം നടത്തിയതും ,   സന്നാഹങ്ങൾ കരുതിയതും , ഏറ്റവും കൂടുതൽ ചോര ചിന്തിയതും , ഇന്ത്യൻ സേനയ്ക്ക് ഏറ്റവും കൂടുതൽ ആൾനാശം സംഭവിച്ചതും ഇതേ യുദ്ധത്തിൽ ആണ്. അതിനാൽ ഇന്ത്യൻ സേന വിജയം മണത്തു തുടങ്ങിയതും , പാക് സേന കാലുകൾ പുറകോട്ടു വച്ച് തുടങ്ങിയതും ഈ യുദ്ധത്തിനു ശേഷമാണ്. ഭാരതം "ടൈഗർ ഹിൽസ്" ഉൾപ്പെടുന്ന   ഭൂവിഭാഗം തിരിച്ചു പിടിച്ച കഥ നാം അറിയുമ്പോൾ സുബൈദാർ മേജർ (അന്ന് ഹവിൽദാർ റ