Posts

Showing posts from March, 2018

ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 5) - ഖുറി ഗ്രാമം

Image
ഇന്ത്യയില്‍ മരുഭൂമി ഉള്ള ഏക സംസ്ഥാനം രാജസ്ഥാന്‍ ആണ്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന മരുഭൂമിയും അതിലൂടെ നടന്നു നീങ്ങുന്ന ഒട്ടകങ്ങളുമൊക്കെ രാജസ്ഥാന്‍ എന്ന സംസ്ഥാനത്തിന്‍റെ മാത്രം സ്വകാര്യ സ്വത്താണ്. രാജസ്ഥാന്‍റെ ഏറ്റവും പടിഞ്ഞാറ് ഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു പട്ടണമാണ് ജൈസാല്‍മേര്‍. അതിനും പടിഞ്ഞാറ് ഭാഗത്തേക്ക് മാത്രമേ നമുക്ക് മണല്‍ കൂമ്പാരങ്ങള്‍ നിറഞ്ഞു നില്‍ക്കുന്ന മരുഭൂമി കാണുവാന്‍ സാധിക്കുകയുള്ളൂ. അതു കൊണ്ട് തന്നെ ‘desert safari’ നടത്തണമെങ്കില്‍ ജൈസാല്‍മേര്‍ പോവുക തന്നെ വേണം. ജയ്പൂരില്‍ നിന്ന് ഏകദേശം 600km ഉണ്ട് ഇവിടേക്ക്. ജൈസാല്‍മേറില്‍ desert safari നടത്തുന്ന ആളുകള്‍ നിരവധിയുണ്ട്. ഇതില്‍ ഏറ്റവും പ്രസിദ്ധിയാര്‍ജിച്ച ആളുകള്‍ ‘sam sand dunes’ ആണ്. പട്ടണത്തിലെ ഏതൊരു കവലയിലും സാമിലെക്കുള്ള ദിശയും ദൂരവും രേഖപ്പെടുത്തിയിരിക്കും. ഇന്റര്‍നെറ്റിലും അവരെ കുറിച്ചുള്ള ധാരാളം വിവരങ്ങള്‍ ലഭ്യമാണ്. പല ഹോട്ടലുകള്‍ക്കും, വണ്ടികള്‍ വാടകയ്ക്ക് കിട്ടുന്ന കടകള്‍ക്കും അവരുമായി ബന്ധവും ഉണ്ട്. ഇവയിലെല്ലാം തങ്ങളുടെ customers സാമില്‍ പോയി ആഘോഷിക്കുന്നതിന്‍റെ ഫോട്ടോകളും പ്രദര്‍ശിപ്പിച്ചിട്ടുണ്

ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം-3) ജൈസല്‍മേര്‍ കോട്ട

Image
ജൈസല്‍മേര്‍ അടക്കമുള്ള പ്രദേശത്തിന്‍റെ ആദ്യ പേര് “ദിയോരാജ്” എന്നായിരുന്നു. അവിടം  ഭരിച്ചിരുന്ന രാജവംശം “ഭട്ടി” എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ആ രാജവംശത്തിലെ ആറാമന്‍ ആയിരുന്നു “റാവല്‍ ദൂസാജ്”. അദ്ദേഹം ജൈസല്‍മേര്‍ പട്ടണത്തിനു 16km ദൂരേക്ക്‌ മാറി “ലുധര്‍വ്വ’ എന്ന സ്ഥലത്തു നിന്നായിരുന്നു രാജ്യം ഭരിച്ചിരുന്നത്. അദ്ദേഹത്തിനു 2 മക്കള്‍ ഉണ്ടായി- ജൈസാല്‍, വിജയരാജ്. ഇതില്‍ ഇളയവനായ വിജയരാജിനെ ആയിരുന്നു റാവല്‍ തന്‍റെ അനന്തരാവകാശിയായി പ്രഖ്യാപിച്ചത്. ഭരണത്തില്‍ കയറിയ ഉടനെ തന്നെ വിജയരാജ് തന്‍റെ ജ്യേഷ്ഠന്‍ ജൈസാലിനെ ആ നാട്ടില്‍ നിന്ന് തുരത്തിയോടിച്ചു. തന്‍റെ നാട്ടില്‍ നിന്നും പലായനം ചെയ്യേണ്ടി വന്ന ജൈസാല്‍, ത്രികൂട പര്‍വതത്തിനു മുകളിലെത്തി. അവിടെ അദ്ദേഹം ഈസൂല്‍ എന്നു പേരുള്ള ഒരു ദിവ്യനെ കണ്ടു. അദ്ദേഹത്തില്‍ നിന്ന് താന്‍ അടങ്ങുന്ന തന്‍റെ കുടുംബം സാക്ഷാല്‍ ഭഗവാന്‍ ശ്രീകൃഷ്ണന്‍റെ തലമുറയില്‍ പെട്ടവരാണെന്നു അറിഞ്ഞു. മാത്രമല്ല, ഒരിക്കല്‍ ശ്രീകൃഷ്ണന്‍ ഭീമനുമൊത്ത് ഇവിടെ വന്നിട്ടുണ്ടെന്നും അന്നദ്ദേഹം ഭീമനോട് തന്‍റെ തലമുറയില്‍ പെട്ട ഒരു വ്യക്തി ഈ കുന്നിന്‍ മുകളില്‍ ഒരു കോട്ട പണിയുമെന്ന് പ്രവചിച്ചിട്ട