ഉപ്പിന്‍റെ ജന്മസ്ഥാനം - സാംഭാര്‍ തടാകം..
യാത്രകള്‍ പൊതുവേ സ്വന്തം താല്പര്യത്തിനു പോകാന്‍ ആണ് ഇഷ്ടം. Agents മുഖേന ആണ് യാത്രകള്‍ എങ്കില്‍ തലവേദന കുറവാണ് എങ്കിലും, സ്വന്തം ഇഷ്ടത്തിന് കാര്യങ്ങള്‍ നടക്കില്ല. യാത്രയ്ക്ക് മുമ്പ് സ്വല്പം homework വേണ്ടി വരുമെങ്കിലും യാത്രകള്‍ കൂടുതല്‍ രസകരമാകാന്‍ സ്വന്തം planning തന്നെയാണ് നല്ലത്. ഞങ്ങള്‍ 2016 ല്‍ ചെയ്ത രാജസ്ഥാന്‍ യാത്രയും മറിച്ചായിരുന്നില്ല. ജയ്പൂര്‍ യാത്രയില്‍ ഒരു ദിവസം അധികം കണക്കാക്കിയിരുന്നു. എന്തെങ്കിലും അസുഖം വന്നാലോ അല്ലെങ്കില്‍ കൂടുതല്‍ ഏതെങ്കിലും സ്ഥലങ്ങള്‍ കാണാനുണ്ട് എന്ന് തോന്നിയാലോ വിനിയോഗിക്കാന്‍ ആയിരുന്നു അങ്ങനെ ഒരു ദിവസം വെച്ചത്. ആ തീരുമാനം തെറ്റിയില്ല. താമസിച്ച ഹോട്ടെലിലെ വ്യക്തിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം രണ്ടു സ്ഥലങ്ങള്‍ നിര്‍ദേശിച്ചു. ഒന്ന്, ഏഷ്യയിലെ തന്നെ ഏറ്റവും കൂടുതല്‍ ഭൂതോപദ്രവം ഉണ്ടെന്നു വിശ്വസിക്കുന്ന ഭാണ്‍ഗഡ് കോട്ട, അല്ലെങ്കില്‍ ഉപ്പ് ഉല്‍പ്പാദിപ്പിക്കുന്ന സാംഭാര്‍ തടാകം. രണ്ടും ഏകദേശം 90km ദൂരെ, നേരെ വിപരീത ദിശയില്‍. ചെറിയൊരു സംശയം വന്നെങ്കിലും, അവസാനം സാംഭാര്‍ തടാകം തന്നെ തിരഞ്ഞെടുത്തു. പ്രേതങ്ങളെ പേടിച്ചായിരുന്നില്ല ആ തീരുമാനം. 2-3 ദിവസം കഴിഞ്ഞു പോ...