ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 7) കുല്‍ധാര ഗ്രാമം





ജൈസല്മേര്പട്ടണത്തിനു ഏകദേശം 18km തെക്ക്-പടിഞ്ഞാറ് മാറി ഒരു ഗ്രാമത്തിന്റെ ഭാഗങ്ങള്ചിതറി കിടക്കുന്നത് കാണാം. 13ആം നൂറ്റാണ്ടില്രൂപം കൊണ്ട്, പിന്നീടങ്ങോട്ട് അഭിവൃദ്ധി പ്രാപിച്ചു, 19ആം നൂറ്റാണ്ടില്എന്നോ ഓരോ ദിവസം ഇന്നും വ്യക്തമാകാത്ത കാരണത്താല്കാലിയായി കാണപ്പെട്ട ഒരു ഗ്രാമം ആണ് അത്.
കുല്ധാര.. ഭൂതോപദ്രവത്താല്ഏഷ്യയിലെ പന്ത്രണ്ടാമത്തെ ഏറ്റവും പേടിപ്പെടുത്തുന്ന സ്ഥലം (haunted place)








വെള്ളത്തിന്റെ ക്ഷാമം കൊണ്ടാണെന്നും, ഭൂകമ്പം മൂലമാണെന്നും, ജൈസല്മേര്ഭരിച്ചിരുന്ന പ്രധാനമന്ത്രി ശ്രീ.സാലം സിങ്ങിന്റെ ഉപദ്രവം കൊണ്ടാണെന്നും ഗ്രാമം അന്യം നിന്നതെന്ന് വിവിധ അഭിപ്രായങ്ങളുണ്ട്. പക്ഷെ, ആദ്യത്തെ രണ്ടും, ഒരു പ്രേതബാധ ഉള്ള ഗ്രാമമായി ഇതിനെ ചിത്രീകരിക്കാന്തക്ക കാരണം അല്ലാത്തതിനാല്ആളുകള്വിശ്വസിച്ചു പോരുന്നത് അവസാനത്തെ കഥയാണ്. അവിടുത്തെ ഗൈഡുകളും ജനങ്ങളും കഥ തന്നെയാണ് സന്ദര്ശകര്ക്കും പറഞ്ഞു കൊടുക്കുന്നത്.
ഗ്രാമം ഒരു മന്ദിരത്തിന്റെ ചുറ്റിലുമായാണ് അന്നവര്പണി ചെയ്തത്. ഗ്രാമത്തിന്റെ കിഴക്ക് ഭാഗത്തു പിന്നീട് എന്നോ വറ്റിപ്പോയ കാക്നിനദിയും, ബാക്കി 3 ഭാഗങ്ങളില്മതില്കെട്ടിയും സംരക്ഷിച്ചിരുന്നു,. വലിയ 3 റോഡുകളും, അവയില്നിന്ന് അനേകം ചെറുവഴികളും ഗ്രാമത്തിലുണ്ടായിരുന്നു. അങ്ങനെ ആകെ 2 കൂട്ടമായി ഏകദേശം 610 വീടുകളുടെയും, 3 ശ്മശാനങ്ങളുടെയും അവശിഷ്ടങ്ങളാണ് നമുക്കവിടെ കാണാന്കഴിയുന്നത്. ശ്മശാനത്തില്മരിച്ച ആളുകളുടെ ഓര്മയ്ക്ക് സ്ഥാപിച്ച അനേകം ഫലകങ്ങളില്‍ 2 എണ്ണത്തില്കൊല്ലവര്ഷം 1235 എന്നും 1238 എന്നും കൊത്തിയിട്ടുണ്ട്‌.

ലക്ഷ്മി ചന്ദ് എന്ന ചരിത്രകാരന് ഗ്രാമത്തെ തന്റെ വളരെ ഗഹനമായ പഠനത്തിനു വിധേയമാക്കിയിരുന്നു. അദ്ദേഹം എഴുതിയ തവാലിക്--ജൈസല്മേര് എന്ന പുസ്തകത്തില്ഇവിടുത്തെ അന്തേവാസികള്പാലി എന്ന സ്ഥലത്തു നിന്ന് ഇവിടേക്ക് കുടിയേറി പാര്ത്ത ബ്രാഹ്മണന്മാര്ആണെന്നാണ്. അതിനാല്അവരെ പാലിവാല്ബ്രാഹ്മണന്മാര്എന്നു പറയുന്നു. വേറെ ചില രേഖകളില്ഇവരെ കുല്ധാരുകള്എന്നാണ് പറയുന്നത്. അതിനാല്അനുമാനിക്കുന്നത്, പാലിവാല്എന്നതു ജാതിയും കുല്ധാര്ഉപജാതിയും ആണെന്നാണ്. കുല്ധാര എന്നത് ഇതില്നിന്ന് ഉത്ഭവിച്ച വാക്കാണ്








മന്ദിരത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണുവും, മഹിഷാസുര മര്ദ്ദിനിയുമാണ്‌. ഗ്രാമത്തിലേക്കുള്ള വാതിലില്ഗണേശ രൂപവും കൊത്തി വച്ചിട്ടുണ്ട്. ഗ്രാമീണര്പോത്തിനെയും, കുതിരപ്പുറത്തു ഇരിക്കുന്ന ഒരു പ്രാദേശിക ദൈവത്തെയും ആരാധിച്ചിരുന്നതായും പുസ്തകത്തില്പരാമര്ശിക്കുന്നു.

ഫലകങ്ങളില്കൊത്തിവെച്ച രൂപങ്ങള്അവിടുത്തെ ജനങ്ങളുടെ വസ്ത്രധാരണം ആയി സങ്കല്പ്പിക്കുകയാണെങ്കില്പുരുഷന്മാര്താടി വളര്ത്തിയും, മുഗള്രീതിയിലുള്ള തലപ്പാവും, അരയില്ബെല്ട്ടും ധരിച്ചിരുന്നു. മാത്രമല്ല ബെല്ട്ടില്അവര്കത്തിയും തിരുകിയിരുന്നു.  ആണ്‍-പെണ്ഭേദമന്യേ അവര്ഇന്നത്തെ കുര്ത്ത പോലുള്ള വസ്ത്രധാരണവും, കഴുത്തില്മാല ഇടുന്ന പതിവും ശീലിച്ചിരുന്നു.

വെള്ളം വളരെ സൂക്ഷിച്ചു ഉപയോഗിക്കേണ്ട പ്രദേശമായതിനാല്അവര്‍ 2.5 .കി.മി. സ്ഥലത്തു കിട്ടുന്ന മഴവെള്ളം സംഭരിച്ചു വച്ചിരുന്നു. കാക്നി നദി കൊല്ലം മുഴുവന്ആശ്രയിക്കാന്കഴിയുന്ന നദിയായിരുന്നില്ല. അതിനാല്കുളത്തിലെയും നദിയിലെയും വെള്ളത്തിനു പുറമേ ഇവര്കിണറുകളിലെയും വെള്ളവും ഉപയോഗിച്ചിരുന്നു. മാത്രമല്ല കുളത്തിലെ വെള്ളം വറ്റി കഴിഞ്ഞാല്അധികം വെള്ളം വേണ്ടാത്ത കൃഷിയിറക്കാനും അവര് കുളം ഉപയോഗിച്ചിരുന്നു. ഇതിലൂടെ ഇവിടുത്തെ ജനങ്ങള്കൂടുതലും കൃഷിക്കാരും, കച്ചവടക്കാരും ആയിരുന്നെന്നും മനസിലാക്കാം.





വളരെ പ്രാഭവത്തോടെ ജീവിച്ചിരുന്ന ഗ്രാമത്തിലെ ജനങ്ങള്പിന്നീട് എന്തു കൊണ്ട് ഗ്രാമം പെട്ടന്ന്ഒരു രാത്രി കൊണ്ട് ഒഴിഞ്ഞു പോയി എന്നതിന് 100% ആധികാരികംമായ ഒരു ഉത്തരമില്ല. വെള്ളക്ഷാമം രൂക്ഷമായി തുടങ്ങിയപ്പോള്ജനം പലപ്പോഴായി ഇവിടം വിട്ടു പോയി എന്നാണ് ഒരു കഥ.

പക്ഷെ, ജൈസല്മേര്ഭരിച്ചിരുന്ന അന്നത്തെ പ്രധാനമന്ത്രി സാലം സിംഗ് ഗ്രാമത്തിലെ ഒരു സുന്ദരിയായ പെണ്കുട്ടിയെ കാണാന്ഇടയായി. ഇവളെ തനിക്ക് കല്യാണം കഴിപ്പിച്ചു തരണം എന്ന് അദ്ദേഹം കുട്ടിയുടെ മാതാപിതാക്കളോട് ആജ്ഞാപിച്ചു. ഒരു കീഴ് ജാതിക്കാരന്ആയ അദ്ദേഹത്തിനു തന്റെ മകളെ വിവാഹം ചെയ്തു കൊടുക്കുവാന്ബുദ്ധിമുട്ടുണ്ടെന്ന് അവര്അറിയിച്ചു. താന്അടുത്ത ദിവസം വരുമെന്നും, അപ്പോള് കുട്ടിയെ തനിക്കു വിട്ടു തരണമെന്നും പറഞ്ഞു സാലം സിംഗ് അവിടെ നിന്ന് പോയി. അദ്ദേഹത്തിന്റെ ക്രൂര പ്രവൃത്തികള്അറിയാവുന്ന ഗ്രാമം മുഴുവന്ഒരു രാത്രി കൊണ്ട് അവിടെ നിന്ന് പലായനം ചെയ്തു. പോവുമ്പോള്, ഇനി ഒരിക്കലും ഗ്രാമം വാസയോഗ്യം ആവാതെ ഇരിക്കട്ടെ എന്ന് ശപിച്ചുമാണ് അവര്പോയത്. ഗ്രാമത്തിനു ഒരു ഭീകര പരിവേഷം ഉള്ളതിനാല് കഥയാണ്കൂടുതല്പ്രസിദ്ധം.

മൂന്നാമത്തെ കഥ ഗ്രാമം തകര്ന്നത് ഭൂകമ്പം മൂലമാണെന്നാണ്. ഗ്രാമം തകര്ന്നു കിടക്കുന്ന രീതി, അതിലേക്കാണ് വിരല്ചൂണ്ടുന്നത് എന്നാണ് ഭൂഗവേഷകരുടെ വാദം. മാത്രമല്ല സമീപ പ്രദേശങ്ങളില്ഭൂമിക്കു ഉണ്ടായ മാറ്റങ്ങളും വാദത്തെ ന്യായീകരിക്കുന്നു.







പ്രേതത്തിന്റെ ശല്യം പരീക്ഷിക്കാന്തീരുമാനിച്ചു ഗ്രാമത്തില്താമസിക്കാന്ശ്രമിച്ച ചില ആളുകള്ക്ക് അദൃശ്യ ശക്തികളുടെ സാന്നിധ്യം അനുഭവപ്പെട്ടതായി റിപ്പോര്ട്ട്ചെയ്യുകയുണ്ടായി. ചില നിഴലുകള്നീങ്ങുന്നതായും, പേടിപ്പെടുത്തുന്ന ശബ്ദങ്ങള്ഒക്കെ അനുഭവിച്ചതായി അവര് സാക്ഷ്യപ്പെടുത്തി. പതിയെ ഗ്രാമം ഒരു പ്രേതബാധ ഉള്ള ഗ്രാമമായി ചിത്രീകരിക്കപ്പെടുകയായിരുന്നു.

പക്ഷെ, ഏറ്റവും രസകരമായ വസ്തുത എന്താണെന്നു വച്ചാല് പ്രദേശത്തെ മറ്റു ജനങ്ങള് ഗ്രാമത്തില്പ്രേതബാധ ഉള്ളതായി വിശ്വസിക്കുന്നില്ല. അത്തരത്തില്പേടിപ്പെടുത്തുന്ന ഒരു അനുഭവത്തിലൂടെയും കടന്നു പോയിട്ടുമില്ലെന്നും അവര്പറയുന്നു. എന്നിട്ടും അവര് ഗ്രാമത്തിനു പ്രേത പരിവേഷം എന്തിനു ചാര്ത്തി കൊടുക്കുന്നു എന്നുള്ളതിന് ഒരു വ്യക്തമായ മറുപടിയുണ്ട്, ഇവിടെ സന്ദര്ശനത്തിനു വരുന്ന ജനങ്ങള്ക്കെല്ലാം ഇതൊരു പ്രേതാലയമാണെന്ന വിശ്വാസമാണ്. അവര്ക്കും അത്തരത്തിലുള്ള കഥകള്കേള്ക്കാനാണ്താല്പര്യം. അതിനാല്ഞങ്ങളും അവരുടെ വിശ്വാസത്തെ മുറിവേല്പ്പിക്കാതെ കഥകള്പറഞ്ഞു കൊടുക്കും. ഞങ്ങളുടെ ഉദരനിമിത്തവും ഇത് തന്നെയാണല്ലോ..

ഇവിടെ രാത്രി താമസിച്ചാല്എന്തെങ്കിലും കുഴപ്പം ഉണ്ടാവുമോ എന്നാ ചോദ്യത്തിന് അതൊക്കെ സ്വയം അനുഭവിച്ചു സക്ഷ്യപ്പെടുതിയാല്മതിയെന്നാണ് നാട്ടുകാരുടെ ഉത്തരം.






ഏതൊരു സഞ്ചാരിയെയും പോലെ പ്രേതസങ്കല്പം വച്ചു അവിടേക്ക് പോയ ഞങ്ങള്തീര്ത്തും നിരാശരായി. ഒരു തരത്തിലും പേടിയോ പരിഭ്രമമോ തോന്നാത്ത ഒരു സ്ഥലം. ഗംഭീരമായി പടുത്ത ഒരു കമാനം കടന്നു അകത്തേക്ക് ചെന്ന ഞങ്ങള്കണ്ടത് അവിടെയിവിടെയായി പൊട്ടിപൊളിഞ്ഞു കിടക്കുന്ന കുറെ കല്കൂമ്പാരങ്ങള്മാത്രം. അന്നത്തെ ഗ്രാമത്തിലെ വീടുകളുടെ അവശിഷ്ടങ്ങള്ആണത്. ഇതിനിടയില്ഒരു തകര്ന്ന വീടിന്റെ മുകളില്കയറി നിന്നപ്പോള്ഗ്രാമത്തിന്റെ കിടപ്പ് നല്ല രീതിയില്തന്നെ മനസ്സിലായി. ചിത്രങ്ങളില്കണ്ട സിന്ധു-നദീതട സംസ്കാരത്തിന്റെ ഒരു സാമ്യം ഇവയ്ക്കും തോന്നി. എന്നാലും ഒരു തരത്തിലും പേടി തോന്നിയില്ല എന്നതാണ് വാസ്തവം. ഒരു ഭാഗത്തായി നല്ല രീതിയില്നിര്മാണ പ്രവര്ത്തനങ്ങളും നടക്കുന്നു. എന്താണെന്നു അന്വേഷിച്ചപ്പോള്അന്നത്തെ വീടുകളുടെ മാതൃകയില്‍ 15 വീടുകള്പുനര്നിര്മ്മിക്കുകയാണ് എന്നവര്പറഞ്ഞു. അങ്ങനെയുള്ള ഒരു വീടിലും കയറി ഇറങ്ങി ഞങ്ങള്തിരിച്ചു പോന്നു. (ഏഷ്യയിലെ ഒന്നാമത്തെ haunted place-ഉം ഇന്ത്യയില്തന്നെയാണ്. ജയ്പൂരിനും ആഗ്രയ്ക്കും ഇടയില്കിടക്കുന്ന ഭാണ്ഗഢ് കോട്ട)










ഗ്രാമത്തില്ശരിക്കും പ്രേതസാന്നിദ്ധ്യം ഉണ്ടോ എന്നുള്ളത് തല്ക്കാലം അനുഭവസ്ഥര്ക്ക് വിട്ടു കൊടുക്കാം. ഏതായാലും ഇത്രയധികം പ്രതീക്ഷിച്ചു ചെന്നതിന്റെയത്ര ലഭിച്ചില്ല എന്ന നിരാശയോടെയാണ് ഞങ്ങള്ജൈസല്മേര്പട്ടണത്തിലേക്ക് തിരിച്ചത്..


ഭഭാഗം 1    ഭാഗം 6                                                                                                                ഭാഗം 8 >>>         

Comments

Popular posts from this blog

ഇന്ത്യയിലെ സുവര്‍ണ നഗരിയിലൂടെ (ഭാഗം 5) - ഖുറി ഗ്രാമം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 2) ഗഡിസര്‍ തടാകം

ഇന്ത്യയിലെ സുവര്‍ണ്ണ നഗരിയിലൂടെ (ഭാഗം 1) ആമുഖം